റാസല്‍ഖൈമയില്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രിക കാമ്പയിന്‍

മിഡില്‍ ഈസ്റ്റ് ചന്ദ്രിക കാമ്പയിന്‍ ഭാഗമായ വാര്‍ഷിക വരിക്കാരുടെ ലിസ്റ്റ് എം.കെ.എം മൗലവി ഹനീഫ് പാനൂരിന്റ സാന്നിധ്യത്തില്‍ മൊയ്തു അരൂരിന് കൈമാറിയപ്പോള്‍

റാസല്‍ഖൈമ: റംസ് ഏരിയ കെഎംസിസി ആഭിമുഖ്യത്തില്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രിക കാമ്പയിന്‍ 2020ന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം. വാര്‍ഷിക വരിക്കാരുടെ ലിസ്റ്റ് ഏരിയ കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എം.കെ.എം മൗലവി ചീഫ് കോഓര്‍ഡിനേറ്റര്‍ ഹനീഫ് പാനൂരിന്റ സാന്നിധ്യത്തില്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രിക സര്‍ക്കുലേഷന്‍ ഇന്‍ ചാര്‍ജ് മൊയ്തു അരൂരിന് കൈമാറി. ചടങ്ങില്‍ സംസ്ഥാന കെഎംസിസി പ്രസിഡണ്ട് ടി.എം ബഷീര്‍ കുഞ്ഞു, ജന.സെക്രട്ടറി സൈതലവി തായാട്ട്, സംസ്ഥാന ഭാരവാഹികളായ നാസര്‍ പൊന്മുണ്ടം, അയ്യൂബ് കോയക്കന്‍, അസീസ് കൂടല്ലൂര്‍,
റഹീം ജുല്‍ഫാര്‍, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ശിഹാബ് തലക്കടത്തൂര്‍, അല്‍റംസ് ഏരിയ കമ്മിറ്റി പ്രസിഡന്റ് ഹസ്സന്‍ എടപ്പാള്‍, ജന.സെക്രട്ടറി അസീസ് കുത്ത്കല്ല്, മറ്റു ഭാരവാഹികളായ റഷീദ് നാദി, അഷ്‌റഫ് കണ്ടനകം, സുബൈര്‍ പറക്കുളം, ബഷീര്‍ നാദി, അബ്ദുറഹ്മാന്‍.സി, ഷെഫീഖ്, ഉസ്മാന്‍, ചന്ദ്രിക സ്റ്റാഫ് അംഗങ്ങളായ ഗഫൂര്‍ ബേക്കല്‍, അന്‍സാര്‍ ചിറയന്‍കീഴ്, സാദിഖ് ബാലുശ്ശേരി എന്നിവരും പങ്കെടുത്തു.