റസാഖ് ചെനക്കല്‍ മാപ്പിള കലാ അക്കാദമി കോ-ഓഡിനേറ്റര്‍

റസാഖ് ചെനക്കല്‍

റാസല്‍ഖൈമ: മാപ്പിള കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ കേരള മാപ്പിള കലാ അക്കാദമി റാസല്‍ഖൈമ ചാപ്റ്ററിന്റെ കോ-ഓഡിനേറ്ററായി കലാകാരനും റാക് കെഎംസിസി സംസ്ഥാന സെക്രട്ടറിയും സര്‍ഗധാര വിംഗ് ജന.കണ്‍വീനറുമായ റസാഖ് ചെനക്കലിനെ തെരഞ്ഞെടുത്തു. സംഘടനയുടെ 20-ാം വാര്‍ഷികത്തോടുനുബന്ധിച്ച് യുഎഇയിലെത്തിയ കെഎംകെഎ സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ മുസ്തഫ തിരൂരങ്ങാടിയുടെ സാന്നിധ്യത്തിലാണ് റസാഖിനെ തെരഞ്ഞെടുത്തത്. ടി.എം ബഷീര്‍ കുത്തു, സൈതലവി തായാട്ട്, പി.കെ.എ കരീം, അഷറഫ് തങ്ങള്‍, സി.വി അബ്ദുറഹ്മാന്‍, നാസര്‍ പൊന്‍മുണ്ടം, അയ്യൂബ് കെ.പി, മൂസ കുനിയില്‍, അസീസ് കൂടല്ലൂര്‍, അസൈനാര്‍ കോഴിച്ചെന, ബാദുഷ അണ്ടത്തോട്, ആഷിഖ് നന്നംമുക്ക്, അബു പുന്നയൂര്‍, ജഅഫര്‍ മണ്ണിങ്ങല്‍, അഫ്‌സല്‍ അണ്ടത്തോട് സംബന്ധിച്ചു.