അബുദാബി: ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി എമിറേറ്റ്‌സ് റെഡ് ക്രസന്റ് അഥോറിറ്റി 3,836,376 ദിര്‍ഹം സഹായ ധനമായി നല്‍കി. 1,178 പേരാണ് ഇതിന്റെ ഗുണഭോക്താക്കളായത്. ഇതില്‍ സ്റ്റുഡന്റ്‌സ് സപ്പോര്‍ട്ട് പ്രോഗ്രാമിലൂടെയാണ് ഏറ്റവും കൂടുതല്‍ തുക ചെലവ് ചെയ്തത്.
1,595,000 ദിര്‍ഹമാണ് ഇതു വഴി നല്‍കപ്പെട്ടത്. 207കുട്ടികള്‍ക്കാണ് ഇതിന്റെ ഗുണം ലഭിച്ചത്. 65 പേരുടെ ചികിത്സക്കായി 856,547 ദിര്‍ഹമും നല്‍കുകയുണ്ടായി. മറ്റു മാനുഷിക പരിഗണനയുമായി ബന്ധപ്പെട്ട് 47പേര്‍ക്ക് 567,720 ദിര്‍ഹം നല്‍കുകയുണ്ടായി. റെഡ് ക്രസ ന്റ് സംഘം സേവന രംഗത്ത് നിരന്തരമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് ഡയറക്ടര്‍ സാലം അല്‍സുവൈദി വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് സഹായമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 532,895 ദിര്‍ഹം നല്‍കി. 856 തൊഴിലാളികള്‍ക്കാണ് ഈ തുക നല്‍കിയത്. അംഗ വൈകല്യമുള്ളവര്‍ക്ക് 150,000 ദിര്‍ഹമും ജയില്‍ വാസമനുഭവിക്കുന്നവര്‍ക്കായി 134,000 ദിര്‍ഹമും സഹായമായി നല്‍കുകയുണ്ടായി. സുരക്ഷ, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലായി ഇതിനകം 12 ബോധവത്്കരണ പരിപാടികള്‍ സംഘടിപ്പിക്കുയുണ്ടായി.