ദുബൈ: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ റസിഡന്‍സ് വിസ പുതുക്കേണ്ടവര്‍ രാജ്യത്തിന് പുറത്തുപോവേണ്ടതില്ല. പകരം വിസ പുതുക്കുന്നതുവരെ വിസിറ്റ് വിസയെടുത്ത് ഇവിടെ നിന്ന് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാം. സ്‌പോണ്‍സര്‍ മാറ്റത്തിനും ഇതേ നടപടിക്രമങ്ങള്‍ സ്വീകരിക്കാം. അതോടൊപ്പം ഇപ്പോള്‍ നാട്ടിലുള്ളവരുടെ വിസാ കാലാവധി തീര്‍ന്നാലും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരമാളുകള്‍ അവരുടെ നാട്ടിലുള്ള യുഎഇ ഡിപ്ലോമാറ്റിക് മിഷനുമായി ബന്ധപ്പെട്ടാല്‍ ഇതിനുള്ള പരിഹാരമുണ്ടാക്കും. കോവിഡിന്റെ സാഹചര്യത്തില്‍ റസിഡന്‍സ് വിസയുള്ളവര്‍ക്കും യുഎഇയിലെക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണിത്. നിരവധി പേര്‍ ഇ്‌പ്പോള്‍ ഇത്തരത്തില്‍ നാട്ടില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇത്തരം ആളുകളുടെ വിസ യാത്രാവിലക്ക് കാരണത്താല്‍ നഷ്ടപ്പെടുകയില്ല. രണ്ടാഴ്ചക്കുള്ളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും അറിയിപ്പുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഫെഡറല്‍ അതോറിറ്റിയുമായി ഫോണില്‍ ബന്ധപ്പെടുക-02 3128867, 02 3128865. ഇമെയില്‍-operation@ica.gov.ae