അബുദാബി: റസ്റ്റാറന്റുകള്‍, കഫെകള്‍, അനുബന്ധ മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാത്രങ്ങളും ഗ്ലാസുകളും മേശവിരിപ്പുകളും മാത്രമെ പാടുള്ളുവെന്ന് അബുദാബി സാമ്പത്തിക കാര്യാലയം കര്‍ശന നിര്‍ദ്ദേശം നല്‍കി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഇത്തരം തീരുമാനം കൈകൊണ്ടിട്ടുള്ളത്. എന്നാല്‍ ഡിസ്‌പോസബല്‍ പാത്രങ്ങള്‍ ഗുണനിലവാരം ഉള്ളതായിരിക്കണമെന്ന് അധികൃതര്‍ അറിയിപ്പില്‍ പറയുന്നു. ഭക്ഷണ സ്ഥാപനങ്ങളില്‍ ഇരിപ്പിടങ്ങള്‍ രണ്ടുചതുരശ്രമീറ്റര്‍ അകലം പാലിക്കണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. റസ്റ്റാറന്റുകളും കഫെകളുമെല്ലാം ശുചിത്വം പൂര്‍ണമായും പാലിക്കുകയും അണുവിമുക്തമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം.