ദുബൈ: മെഡിക്കല്‍ രംഗത്ത് ലോകോത്തര നിലവാരത്തിലേക്ക് ഉയരുന്ന ദുബൈ റോബോട്ടിക് സര്‍ജറിക്ക് ഒരുങ്ങുന്നു. ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സമീപ ഭാവിയില്‍ തന്നെ റോബോട്ടിക് സര്‍ജറി സാധ്യമാക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദുബൈ റാഷിദ് ആസ്പത്രിയില്‍ താമസിയാതെ തന്നെ കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്്ത്രക്രിയക്ക് റോബോട്ടിക് സേവനം ഉപയോഗിക്കുമെന്ന് റാഷിദ് ആസ്പത്രിയിലെ ഓര്തോട്രോമാ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ഡോ.ബിലാല്‍ എല്‍ യഫായി വ്യക്തമാക്കി. ഈ മേഖലയില്‍ ഒരുവിഭാഗം ഡോക്ടര്‍മാര്‍ വിദഗ്ധരുടെ കീഴില്‍ പരിശീലനം നേടുകയാണ്. ഓര്തോട്രോമാ സര്‍ജറി മേഖലയില്‍ ഏറ്റവും പുതിയ സാങ്കേതിക സംവിധാനം ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണെന്ന് ഡോ.ബിലാല്‍ കൂട്ടിച്ചേര്‍ത്തു. കൃത്യതയും പൂര്ണതയുമാണ് ഈ സര്‍ജറിയുടെ മേന്മ. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ ഭാഗങ്ങളിലേക്ക് അനായാസം എത്തിപ്പെട്ട് ശസ്ത്രക്രിയകള്‍ നടത്താന്‍ റോബോട്ട് സാങ്കേതിക വിദ്യയിലൂടെ സാധ്യമാകും. മാത്രമല്ല ശസ്ത്രക്രിയക്ക് ശേഷം ആസ്പത്രിയില്‍ നിന്നും രോഗികള്‍ക്ക് വേഗത്തില്‍ ഡിസ്ചാര്‍ജ് ചെയ്യാനാവും. മാ്ത്രമല്ല വലിയ മുറിവുകള്‍ ഉണ്ടാവുകയില്ല. ഓപ്പറേഷന് വേളയില്‍ രക്തവാര്ച്ചയില്ലാത്തതിനാല് രോഗിക്ക് രക്തം നല്‍കേണ്ട ആവശ്യവുമില്ല. വളരെ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ക്ക് സര്ജന്മാരെ റോബോട്ടുകള്‍ സഹായിക്കുന്നു.