സഫാരി ഹൈപര്‍ മാര്‍ക്കറ്റ് രാവിലെ 8 മുതല്‍ രാത്രി 12.30 വരെ പ്രവര്‍ത്തിക്കും

വ്യക്തി ശുചിത്വത്തിന് പ്രഥമ പരിഗണനയോടെ സൗകര്യങ്ങള്‍

ഷാര്‍ജ: ഷാര്‍ജ മുവൈലയിലെ സഫാരി ഹൈപര്‍ മാര്‍ക്കറ്റ് പതിവു പോലെ രാവിലെ എട്ടു മുതല്‍ രാത്രി 12.30 വരെ പ്രവര്‍ത്തിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെയും ഷാര്‍ജ നഗരസഭയുടെയും സുരക്ഷാ, ആരോഗ്യ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചും പരിസര വ്യക്തി ശുചിത്വത്തിന് പ്രഥമ പരിഗണന നല്‍കിയുമായിരിക്കും പ്രവര്‍ത്തനം. നിത്യോപയോഗ സാധനങ്ങളും മറ്റും യഥേഷ്ടം കരുതിയിട്ടുണ്ടെന്നും തീരുന്ന മുറക്ക് എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് യാതൊരുവിധ ആശങ്കയും വെണ്ടെന്നും മാനേജ്‌മെന്റ് പറഞ്ഞു. ട്രോളി അണു മുക്തമാക്കിയും, മാളിലെ പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം സാനിറ്റൈസര്‍ യഥേഷ്ടം ഒരുക്കിയും, ശുചി മുറികളെല്ലാം സദാ സമയവും ശുചീകരണം നടത്തിയും ഉപഭോക്താക്കള്‍ക്ക് ആരോഗ്യകരമായ ഷോപ്പിംഗിന് എല്ലാ സൗകര്യങ്ങളുമുണ്ട്. മാളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യത്തിനും വ്യക്തി ശുചിത്വത്തിനുമുള്ള മാനദണ്ഡങ്ങളെല്ലാം സ്വീകരിച്ചിട്ടുണ്ട്. കൈയുറ, മാസ്‌ക് തുടങ്ങിയവ ഉപയോഗം കഴിയുന്ന മുറക്ക് മാറ്റാനും പുതിയവ ധരിക്കാനും കൈകള്‍ എപ്പോഴും അണുമുക്തമാക്കാനുമുള്ള പരിശീലനങ്ങളും നല്‍കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് കൂട്ടിച്ചേര്‍ത്തു.