സഊദിയില്‍ 48 പേര്‍ക്ക് കൂടി രോഗബാധ; കോവിഡ് 392 ആയി

17

റിയാദ്: 48 പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തിയതോടെ സഊദിയില്‍ കോവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം 392 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം സ്ഥിഷീകരിച്ച കേസുകളില്‍ റിയാദ് 49 , ജിദ്ദ 11 , മക്ക 2 , മദീന 1 , ദമ്മാം 1 , ദഹ്റാന്‍ 1 , ഖതീഫ് 1, ഹഫര്‍ അല്‍ ബാതിന്‍ 1, അല്‍ബാഹ 1, ബിഷ 1, തബൂക്ക് 1 എന്നിവിടങ്ങളിലാണ് രോഗ ബാധ കണ്ടെത്തിയത്. ഇന്ത്യയുള്‍പ്പെടെ പതിനൊന്ന് രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ സ്വദേശികള്‍ ഇക്കൂട്ടത്തിലുണ്ട്. നേരത്തെ രോഗബാധിതരായവരോടൊപ്പം സമ്പര്‍ക്കം പുലര്‍ത്തിയ 58 പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത്. രോഗം ബാധിച്ച 392 പേരില്‍ പതിനാറു പേര്‍ക്ക് രോഗം ഭേദമായി. സംശയം പ്രകടിപ്പിച്ച പതിനാലായിരം പേര്‍ക്ക് ലാബ് പരിശോധനകള്‍ നടത്തിയെങ്കിലും 392 പേര്‍ക്ക് മാത്രമാണ് രോഗ ബാധ കണ്ടെത്തിയത്. രണ്ട് പേര് തീവ്രപരിചരണ വിഭാഗത്തിലാണുള്ളത് . വ്യാഴാഴ്ച വരെ 115 പുരുഷന്മാരും 123 സ്ത്രീകള്‍ക്കുമാണ് രോഗബാധയുള്ളത്. ആറ് പേര്‍ കുട്ടികളാണ്. രാജ്യത്താകെ 9500 പേര്‍ക്ക് ഐസൊലേഷനും ക്വാറന്റൈനും നല്‍കിയതായും ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. കൊറോണ ബാധിച്ച രാജ്യങ്ങളില്‍ നിന്നെത്തിയവരില്‍ രോഗം കണ്ടെത്തിയതിന്റെ ഫലമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ രോഗം നിര്‍ണ്ണയിച്ചവരെല്ലാം ഇത്തരം രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്.
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി വിദേശങ്ങളിലുള്ള സഊദി പൗരന്മാര്‍ക്കും റസിഡന്റ് വിസയുള്ള വിദേശികള്‍ക്കും രാജ്യത്തേക്ക് തിരിച്ചെത്താന്‍ 72 മണിക്കൂര്‍ സമയം അനുവദിച്ച കാലയളവിലാണ് ഇവരെത്തിയത്. ഇതുവരെ രോഗം സ്ഥിതീകരിച്ചവരില്‍ 180 പേരും കൊറോണ ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയോ ആ രാജ്യങ്ങളിലൂടെ കടന്നു പോവുകയോ ചെയ്തവരാണെന്നു കണ്ടെത്തിയിട്ടുണ്ട്.