ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി സൗദി

റിയാദ് : കോവിഡ്-19 ന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി . സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (ജി.എ.സി.എ) ഉത്തരവ് പുറത്തിറങ്ങി. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് സർവീസ് നടത്തുന്ന വിമാന കമ്പനികൾക്കാണ് അതോറിറ്റി സർക്കുലർ അയച്ചത്. .