ഡല്‍ഹി സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത അക്രമങ്ങള്‍ക്ക്: പി.കെ കുഞ്ഞാലിക്കുട്ടി

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നടത്തുന്ന ഷാഹിന്‍ ബാഗ് സ്‌ക്വയറില്‍ മുപ്പത്തിയെട്ടാം ദിനം മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യുന്നു. കെ. ഹാരിസ്, പി. ഇസ്മയായില്‍, ടി.എച്ച് സക്കീര്‍, കെ.പി.എ മജീദ്, സി.ടി ഉനൈസ്, പി.കെ ഫിറോസ്, ഇബ്രാഹിം മുറിച്ചാണ്ടി, എം.സി മായിന്‍ ഹാജി സമീപം.

ചാനലുകളെ വിലക്കിയത് കേന്ദ്രത്തെ വെട്ടിലാക്കി

കോഴിക്കോട് : ഡല്‍ഹി സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത സംഘ് പരിവാര്‍  ആക്രമണങ്ങള്‍ക്കാണെന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. അക്രമ ബാധിത പ്രദേശങ്ങള്‍ നേരിട്ടു സന്ദര്‍ശിച്ചപ്പോള്‍ ഹൃദയഭേദകമായ കാഴ്ചകളാണ് കാണാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് സംസ്ഥാന മുസ്‌ലിംയൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷാഹിന്‍ ബാഗ് സ്‌ക്വയറിലെ 38 ാമത് ദിവസത്തെ സമപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏഷ്യാനെറ്റിനും മീഡിയാവണിനും വിലക്കേര്‍പ്പെടുത്തിയ നടപടി കേന്ദ്ര സര്‍ക്കാറിനെ വെട്ടിലാക്കിയതായും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെട്ടിലായെന്ന് മനസ്സിലായപ്പോള്‍ തലയൂരി സ്ഥലം വിടുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് ബന്ധപ്പെട്ട മന്ത്രി വിലക്കേര്‍പ്പെടുത്തിയത് അറിയില്ലെന്ന പ്രസ്താനവനയുമായി രംഗത്തു വന്നത്. കാര്യങ്ങളെ വസ്തുതാപരമായി റിപ്പോര്‍ട്ട് ചെയ്യുകയല്ലാതെ ഈ ചാനലുകള്‍ തെറ്റൊന്നും ചെയ്തിട്ടില്ല. വിരലിലെല്ലാണ്ണാവുന്ന കുഴലൂത്ത് മാധ്യമ സ്ഥാപനങ്ങളല്ലാതെ ലോകത്തെ ഭൂരിഭാഗം മാധ്യമങ്ങളും ഫാസിസ്റ്റ് നിയമങ്ങള്‍ക്ക് എതിരാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സമാനമില്ലാത്ത അക്രമത്തിന് രാജ്യം സാക്ഷിയായപ്പോഴും ഭരണം നോക്കുകുത്തിയാവുകയായിരുന്നു. യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് രാജ്യം സന്ദര്‍ശിച്ചപ്പോഴുണ്ടായ അക്രമം ലോകത്തിന് മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തുകയായിരുന്നു. ലോക രാജ്യങ്ങളെല്ലാം ഇന്ത്യക്കെതിരായി മാറിയെന്നും അദ്ദേഹം പറഞ്ഞു.സി.എ.എയും എന്‍.ആര്‍.സിയും നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കാണിച്ച ‘ഊക്കും വമ്പു’മൊന്നും ഇപ്പോള്‍ കാണുന്നില്ല. ജനാധിപത്യ ഇന്ത്യ നടത്തുന്ന സമരം വിജയത്തിലേക്ക് നീങ്ങുമെന്നതിന്റെ തെളിവാണിത്. വ്യക്തത വരുത്താതെ സെന്‍സസ് പോലും നടത്താന്‍ സമ്മതിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.പാര്‍ലമെന്റില്‍ ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്ന നിലപാടുമായി യു.പി.എ മുന്നോട്ടു പോവുകയാണ്. ധര്‍മ്മ സമരത്തില്‍ ആത്യന്തിക വിജയം ജനാധിപത്യ വിശ്വാസികള്‍ക്കു തന്നെയായിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.കല്‍പറ്റ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയാണ് 38 ആാമത് ദിവസത്തെ സമര പരിപാടിക്ക് നേതൃത്വം നല്‍കിയത്. ദുബൈ കെ.എം.സി. സി കോഴിക്കോട് ജില്ലാ കമ്മിറ്റിയും 38 ാമത് ദിവസത്തെ പരിപാടിക്ക് ഐക്യദാര്‍ഢ്യവുമായെത്തി. കല്‍പറ്റ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സി.ടി ഉനൈസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, വൈസ് പ്രസിഡന്റ് എം.സി മായി്ന്‍ ഹാജി, കെ.പി.സി.സി സെക്രട്ടറി ടി.എച്ച് സക്കീര്‍, മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, വൈസ് പ്രസിഡന്റ്മാരായ അഡ്വ. സുല്‍ഫീക്കര്‍  സലാം, പി. ഇസ്മായില്‍, സെക്രട്ടറി ആഷിഖ് ചെലവൂര്‍, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്, കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.സി അബൂബക്കര്‍, ശുഹൈബ്് ഹൈത്തമി, വയനാട് ജില്ല മുസ്ലിം ലീഗ് സെക്ട്രറിമാരായ യഹിയ ഖാന്‍ തലക്കല്‍, എം. മുഹമ്മദ് ബഷീര്‍, കല്‍പറ്റ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് റസാഖ് കല്‍പറ്റ, വയനാട് ജില്ല യൂത്ത്‌ലീഗ് പ്രസിഡന്റ് കെ. ഹാരിസ്, വിവിധ കെ.എം.സി.സി നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, ഇസ്മായില്‍ ഏറാമല, മുഹമ്മദ് പുറമേരി, എം.പി.അഷറഫ്, ഹാഷിം എലത്തൂര്‍, അബു ചിറക്കല്‍, ഏരത്ത് അബൂബക്കര്‍ ഹാജി. ഗഫൂര്‍ പാലോളി, ജസീല്‍ കായണ്ണ , സെയ്ത് മുഹമ്മദ് കുറ്റിക്കാട്ടൂര്‍ , കെ.സി.സിദ്ധീഖ് , ഹാരിസ് മുറിച്ചാണ്ടി, പി.കെ. ജമാല്‍, ഖാദര്‍ ഏറാമല, സാദിഖ് നെടുമങ്ങാട്, യൂത്ത് ലീഗ് ജില്ല ഭാരവാഹികളായ ജാസര്‍ പാലക്കല്‍, ഷമീം പാറക്കണ്ടി, എ.പി മുസ്തഫ പ്രസംഗിച്ചു. കല്‍പറ്റ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി. ശിഹാബ് സ്വാഗതവും, ട്രഷറര്‍ സി.കെ അബ്ദുള്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.