ദുബൈ: ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷം ഷാര്‍ജ നഗരത്തിലുള്ള ഇത്തിഹാദ് ഫൂട്ട്ബ്രിഡ്ജ് താമസിയാതെ കാല്‍നട യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കും. ഇത്തിഹാദ് റോഡില്‍ അന്‍സാര്‍ മാളിന് സമീപം നിര്‍മാണം പൂര്‍ത്തിയായ നടപ്പാലം ഷാര്‍ജയുടെ ലാന്റ്മാര്‍ക്കായി മാറും. ഇവിടെ നടപ്പാലം ഇല്ലാത്തതിനാല്‍ നിരവധിയാളുകള്‍ റോഡുകള്‍ മുറിച്ചുകടക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. തിരക്കുള്ള റോഡില്‍ ഇക്കാരണത്താല്‍ നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്. പല സന്ദര്‍ഭങ്ങളിലും അപകട മരങ്ങളും പരിക്കുകളും സംഭവിച്ചിട്ടുണ്ട്. പണി ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെങ്കിലും പാലം തുറന്നു കൊടുത്തിട്ടില്ല. ലൈറ്റുകളും മറ്റും സ്ഥാപിച്ച് പാലം അലങ്കരിച്ചിട്ടുണ്ട്. വിളക്കുകള്‍ രാത്രികാലങ്ങളില്‍ പ്രകാശിക്കുന്നുണ്ട്. ഇപ്പോള്‍ പാലത്തില്‍ അനധികൃതമായി പ്രവേശിച്ചാല്‍ 500 ദിര്‍ഹം പിഴ ഈടാക്കും. നിലവില്‍ ഒരുഭാഗത്ത് നിന്നും മറുഭാഗം കടക്കണമെങ്കില്‍ ഏറെ ബുദ്ധിമുട്ടണം. കുറുകെ കടക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ ടാക്‌സിയിലാണ് ഇപ്പുറത്ത് എത്തുന്നത്. പാലം തുറന്നാല്‍ ദുബൈയിലേക്കും മറ്റും പോവുന്നവര്‍ക്ക് ഏറെ സഹായകമാകും. 2016ലാണ് പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. ദുബൈയെയും ഷാര്‍ജയെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ഭാഗമായതിനാല്‍ ഇവിടെ ധാരാളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അല്‍താവുമിനെയും അല്‍നഹ്്ദയെയും ഇത് ബന്ധിപ്പിക്കും.