ഷാര്‍ജ/അജ്മാന്: ഷാര്‍ജയിലെയും അജ്മാനിലെയും വാഹന പാര്‍ക്കിംഗ് പെര്മിറ്റു കള്‍ അവസാനിച്ചവര്‍ക്ക് ഈ മാസം അവസാനം വരെ സൗജന്യമായി പാര്‍ക്ക് ചെയ്യാന്‍ അനുമതിനല്‍കിക്കൊണ്ട് ഇരു എമിറേറ്റുകളിലെയും അധികൃതര്‍ ഉത്തരവിട്ടു.
കസ്റ്റമര്‍ സെന്ററുകളില്‍ ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തല്ക്കാലം പുതുക്കേണ്ടതില്ല എന്ന തീരുമാനം കൈകൊണ്ടിട്ടുള്ളത്. എന്നാല്‍ പെര്‍മിറ്റുകള്‍ പുതുക്കുന്നതിനുള്ള ബദല്‍ ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഈ മാസം അവസാനം വരെ സൗജന്യമായി പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്കുന്ന തായി അജ്മാന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്മാന് അല്‍നുഐമി അറിയിച്ചു.