ഷാര്‍ജ ജുബൈല്‍ മാര്‍ക്കറ്റില്‍ മൂന്നുമാസത്തെ വാടക ഇളവ്

33

ഷാര്‍ജ:ഷാര്‍ജ ജുബൈല്‍,ഹറാജ് മാര്‍ക്കറ്റുകളില്‍ വ്യാപാരികള്‍ക്ക് മൂന്നുമാസത്തെ വാടക ഒഴിവാക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഉണ്ടാകുന്ന വാണിജ്യ മാന്ദ്യം അനുഭവിക്കുന്ന വ്യാപാരികള്‍ക്ക് മൂന്നുമാസത്തെ വാടക ഒഴിവായിക്കിട്ടുന്നത് വലിയ ആശ്വാസമായി മാറുമെന്നതില്‍ സംശയമില്ല.വിവിധ മാര്‍ക്കറ്റുകളിലും മാളുകളിലും വാടക ഒഴിവാക്കിക്കൊണ്ടുള്ള അറിയിപ്പുകള്‍ നേരത്തെയും വന്നിരുന്നു.