ഷാര്‍ജ: കൊറോണ വൈറസ് വ്യാപകമാകുന്നതിനെതിരെയും വാണിജ്യ ക്രമക്കേടുകള്‍ക്കെതിരെയും ശക്തമായ നിരീക്ഷണം നടത്തുന്നുണ്ടെന്ന് ഷാര്‍ജ സാമ്പത്തിക വികസന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ കാര്യ വിഭാഗവുമായി ബന്ധപ്പെടുത്തിയാണ് ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുകയും ഉല്പന്നങ്ങളുടെ ഗുണമേന്മയും ലഭ്യതയും ഉറപ്പ് വരുത്തുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഫാര്‍മസികള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ കേന്ദ്രങ്ങളില്‍ കര്‍ശന പരിശോധനകള്‍ നടത്തുന്നുണ്ട്. കൊറോണ വൈറസിനെ തടയാനാവശ്യമായ മാസ്ക് ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ വില വര്‍ധിപ്പിക്കുന്നത് ഒരിക്കലും അനുവദിക്കില്ല. ഇത്തരം കാര്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്.