സര്‍വ്വശക്തനായ ദൈവവും ഊര്‍ജസ്വലരായ ഭരണാധികാരികളും നമുക്കുണ്ട്
എന്‍.എ.എം ജാഫര്‍
ദുബൈ: കോവിഡ് ഭീതിയിലും സര്‍ക്കാര്‍ മേഖലയില്‍ സജീവമായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ശൈഖ് ഹംദാന്‍.
ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ്് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ബുധനാഴ്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കത്തയച്ചു. ”ലോകം കടന്നുപോകുന്നത് പ്രയാസകരമായ അനുഭവത്തലൂടെയാണ്. നമ്മള് ഇതില്‍ നിന്നും ഒറ്റപ്പെടുന്നില്ല. ദൈവത്തിന്റെ ശക്തിയിലും വലിയ കാരുണ്യത്തിലുമുള്ള നമ്മുടെ വിശ്വാസം ഈ ഘട്ടത്തെ മറികടക്കാന്‍ നമ്മെ പ്രാപ്തരാക്കും. ഇതിലൂടെ നമ്മള് കൂടുതല്‍ ശക്തരാകും. നമുക്ക്് മഹത്തായ ദൈവവും മഹത്തായ നേതൃത്വവുമുണ്ട്. അത് വ്യക്തികളുടെ ജീവന് സംരക്ഷിക്കുന്നതില്‍ ശ്രദ്ധാലുവാണ്. യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സംഗ്രഹിച്ചിരിക്കുന്നു:” നമ്മുടെ ജനങ്ങള്‍ക്ക് ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. രാജ്യത്തിന്റെ എല്ലാ വിഭവങ്ങളും അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നീക്കിവച്ചിട്ടുണ്ട്. ഇന്ന് എല്ലാവര്‍ക്കുമുള്ള ഉത്തരവാദിത്തമാണിത്. വെല്ലുവിളികള്‍ക്കുമുന്നില്‍ യുഎഇ ഐക്യപ്പെടുന്നുവെന്ന ഒരു സന്ദേശം -ഹംദാന്‍ കൂട്ടിച്ചേര്‍ത്തു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഭക്ഷണം, വൈദ്യം തുടങ്ങി എല്ലാ വിഭവങ്ങളും എല്ലായ്പ്പോഴും ലഭ്യമാകുമെന്ന് പൊതുജനത്തിന് ഉറപ്പ് നല്കി. പറഞ്ഞു; ഖലീഫയുടെ നിര്‍ദേശപ്രകാരം യുഎഇ സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കാനുള്ള എല്ലാ കഴിവുകളും നല്‍കിയിട്ടുണ്ട്. മരുന്നും ഭക്ഷണവുമാണ് മുന്‍ഗണന. അതിനെക്കുറിച്ച് ഒരിക്കലും വിഷമിക്കേണ്ട. കൊറോണ വൈറസ് വ്യാപിക്കുന്നത് പരിമിതപ്പെടുത്താനുള്ള യുഎഇ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും പിന്തുണക്കാനും ദുബൈ സര്‍ക്കാര്‍ ജീവനക്കാരെ ശൈഖ് ഹംദാന്‍ കത്തില്‍ ആഹ്വാനം ചെയ്തു. പുറംലോകവുമായി ഇടപഴകാതെ കഴിയുന്നത്ര വീട്ടില്‍ താമസിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ജീവിതശൈലിയില്‍ മാറ്റം വരുത്താന്‍ യുഎഇ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെടുന്നു. താല്‍ക്കാലിക കാലയളവിലേക്ക് നമ്മുടെ ദൈനംദിന ജീവിതശൈലിയില്‍ സമൂലമായി മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്നു-ഹംദാന്‍ കൂട്ടിച്ചേര്‍ത്തു. ദുബൈ ഗവണ്മെന്റ് ജീവനക്കാര്‍ എന്ന നിലയില്‍ ഈ ഘട്ടത്തില്‍ ഉത്തരവാദിത്തങ്ങള്‍ പൂര്‍ണ്ണമായും നിര്‍വഹിക്കുന്നതിലൂടെയും സമര്‍ത്ഥരായ അധികാരികള്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലൂടെയും നേതൃത്വത്തെ പിന്തുണക്കേണ്ടത് അനിവാര്യമാണ്. പ്രതിബദ്ധതയാണ് ഈയവസരത്തില്‍ ശക്തമായ ആയുധം. വൈറസിനെതിരെ പോരാടുന്ന എല്ലാ മുന്‍ സൈനികര്‍ക്കും ശൈഖ് ഹംദാന്‍ നന്ദി പറഞ്ഞു.