ഫാഷിസത്തെ ഭയപ്പെടരുത്: ഷിബു മീരാന്‍

53
ഷാര്‍ജ കെഎംസിസി സംഘടിപ്പിച്ച പരിപാടിയില്‍ ഷിബു മീരാന്‍ സംസാരിക്കുന്നു

ഷാര്‍ജ: പ്രവാസികളുടെ കണ്ണുകളില്‍ കാണുന്ന ആകുലതയും ദൈന്യതയും താത്കാലികമാണെന്നും ഏകാധിപധികളുടെ ദുര്‍ഭരണം ദീര്‍ഘ നാള്‍ നീണ്ടു നിന്ന ചരിത്രമില്ലെന്നും മുസ്‌ലിം യൂത്ത് ലീഗ് ദേശീയ നേതാവ് ഷിബു മീരാന്‍ ഷാര്‍ജ കെഎംസിസി സംഘടിപ്പിച്ച പരിപാടിയില്‍ പ്രസ്താവിച്ചു. ഡല്‍ഹി കലാപ ബാധിതര്‍ക്കിടയില്‍ മുസ്‌ലിം ലീഗ് പാര്‍ട്ടി നടത്തി വരുന്ന മഹത്തായ സേവനം ചരിത്രത്തിലിടം പിടിക്കുമെന്നും ഇ.അഹമദ് കാട്ടിത്തന്ന പാത കാരുണ്യമുള്ളതും മാതൃകാപരവുമായിരുന്നുവെന്നും ചരിത്രം സാക്ഷ്യപ്പെടുത്തി അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് ടി.കെ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ പ്രസിഡന്റ് ഹസ്സന്‍കുട്ടി, സംസ്ഥാന നേതാക്കളായ യാസീന്‍ വെട്ടം, മഹ്മൂദ് അലവി, ബഷീര്‍ ഇരിക്കൂര്‍, നൗഷാദ് കാപ്പാട് ആശംസ നേര്‍ന്നു. ജന.സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ചക്കനാത്ത് സ്വാഗതവും ട്രഷറര്‍ സെയ്തുമുഹമ്മദ് തഖ്‌വ നന്ദിയും പറഞ്ഞു.