ദുബൈ: ജിസിസി രാജ്യങ്ങളിലെയും ഇന്ത്യയിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് എമിറേറ്റ്സ് സ്കൈവേഡ്സിന്റെ ലോയല്‍റ്റി പദ്ധതിയില്‍ പങ്കാളികളാകുന്നു. ഈ സഹകരണം വഴി കല്യാണ്‍ ജൂവലേഴ്സിന്റെ യുഎഇ ഉപയോക്താക്കള്‍ക്ക് ഓരോ പര്ചേസിനുമൊപ്പം വിവിധ നേട്ടങ്ങള്‍ക്കായി പിന്നീട് റെഡീം ചെയ്യാന്‍ സാധിക്കുന്ന സ്കൈവേഡ് മൈല്‍സ് സ്വന്തമാക്കാം. ഈ ലോയല്‍റ്റി പദ്ധതിയുമായി സഹകരിക്കുന്ന ഏക ഇന്ത്യന്‍ സ്വര്‍ണാഭരണ റീടെയിലറാണ് കല്യാണ്‍ ജൂവലേഴ്സ്.
യുഎഇയിലെ കല്യാണ്‍ ജൂവലേഴ്സ് ഷോറൂമുകളില്‍ നിന്ന് നടത്തുന്ന ഓരോ മൂന്ന് ദിര്‍ഹമിന്റെ പര്ചേസിനും ഒരു സ്കൈവേഡ് മൈല്‍ സ്വന്തമാക്കാം. നിശ്ചിത തുക ചെലവഴിക്കണമെന്ന പരിധിയില്ലാതെ തന്നെ എല്ലാ എമിറേറ്റ്സ് സ്കൈവേഡ്സ് അംഗങ്ങള്‍ക്കും സ്കൈവേഡ് മൈലുകള്‍ സ്വന്തമാക്കാം. എമിറേറ്റ്സ് സ്കൈവേഡ്സിലും അതിന്റെ പാര്‍ട്ണര്‍ ഔട്ലെറ്റുകളിലും വിമാന യാത്ര, അപ്ഗ്രേഡ്, ഹോട്ടല്‍ താമസം, വിനോദ യാത്ര, ഷോപ്പിംഗ്, ലോകമെങ്ങുമുള്ള കായിക-സാംസ്കാരിക പരിപാടികള്‍ക്കായുള്ള ടിക്കറ്റുകള്‍ എന്നിവക്കായി സ്കൈവേഡ്സ് മൈലുകള്‍ ചെലവഴിക്കാം.
എമിറേറ്റ്സിന്റെ സ്കൈവേഡ്സ് മൈല്‍സ് പദ്ധതിയുടെ പങ്കാളികളാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന് പറഞ്ഞു. ഒരു ആഗോള ട്രാവല്‍ ഹബ് എന്ന നിലക്കുള്ള യുഎഇയുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത് എമിറേറ്റ്സാണ്. എമിറേറ്റ്സ് സ്കൈവേഡുമായുള്ള ഈ സഹകരണത്തിലൂടെ അവരുടെ ലോയല്‍റ്റി പദ്ധതിയുടെ വിപുലമായ സാധ്യതകള്‍ കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താനാകും. ഉപയോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുന്നതിനായി നൂതനമായ കാര്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള സ്ഥിര പരിശ്രമത്തിലാണ് കല്യാണ്‍ ജൂവലേഴ്സ് എന്നും അദ്ദേഹം പറഞ്ഞു.
കമ്മലുകള്‍, വളകള്‍, നെക്ലേസുകള്‍ എന്നിങ്ങനെ പരമ്പരാഗതവും നവീനവുമായ വൈവിധ്യമാര്‍ന്ന അനുപമ ആഭരണ രൂപകല്പനകളാണ് കല്യാണ്‍ ജൂവലേഴ്സ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലെങ്ങു നിന്നും പ്രത്യേകമായി തെരഞ്ഞെടുത്ത വിവാഹാഭരണങ്ങളുടെ പ്രത്യേക വിഭാഗമായ മുഹൂര്‍ത്ത്, കല്യാണിന്റെ ജനപ്രിയമായ ബ്രാന്‍ഡുകളിലൊന്നായ തേജസ്വി പോള്‍കി ആഭരണങ്ങള്‍, കരവിരുതാല്‍ തീര്‍ത്ത ആന്റീക് ആഭരണങ്ങളായ മുദ്ര, ടെമ്പിള്‍ ആഭരണങ്ങളായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ളോ, സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേക അവസരങ്ങള്‍ക്കായുള്ള ഡയമണ്ട് ആഭരണങ്ങളായ അപൂര്‍വ, വിവാഹ ഡയമണ്ട് ആഭരണങ്ങളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിവയെല്ലാം കല്യാണ്‍ ജൂവലേഴ്സില്‍ ലഭ്യമാണ്.