മകന്റെ മരണ വാര്‍ത്തയറിഞ്ഞ മാതാവ് ഹൃദയാഘാതം മൂലം നിര്യാതയായി

രഞ്ജു സിറിയക്കും അമ്മ കുഞ്ഞുമോള്‍ സിറിയക്കും (ഫയല്‍)

കുവൈത്ത് സിറ്റി: മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ നിര്യാതയായി. അദാന്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയിരുന്ന ചെങ്ങന്നൂര്‍ കൊല്ലക്കടവ് സ്വദേശി രഞ്ജു സിറിയക് (38) ആണ് മരിച്ചത്. ജീനയാണ് ഭാര്യ. ഇവാന്‍ ജലിന്‍ എല്‍സ മകളാണ്.
ശനിയാഴ്ച രാവിലെ 9 മണിക്ക് കുവൈത്തിലെ ഫ്‌ളാറ്റില്‍ സോഫയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മകന്റെ മരണ വാര്‍ത്തയറിഞ്ഞ ആഘാതത്തില്‍ മാതാവ് കുഞ്ഞു മോള്‍ സിറിയക് മാവേലിക്കരയില്‍ നിര്യാതയായി. കുവൈത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംസ്‌കാരം കുവൈത്തില്‍ തന്നെ നടത്താനാണ് ആലോചന.