താമസ സ്ഥലങ്ങളില്‍ കഴിയുക: പൊലീസ് നിര്‍ദേശം മലയാളത്തിലും

64

അബുദാബി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സ്വദേശികളും വിദേശികളും താമസ സ്ഥലങ്ങളില്‍ തന്നെ കഴിയണമെന്ന് അബുദാബി പൊലീസ് വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റ് നടത്തി. അറബി, ഇംഗ്‌ളീഷ്, ഉര്‍ദു ഭാഷയോടൊപ്പം മലയാളത്തിലും ഇതുസംബന്ധിച്ച സന്ദേശം നല്‍കി. അബുദാബി, അല്‍ഐന്‍, അല്‍ദഫ്‌റ തുടങ്ങി എല്ലാ സ്ഥലങ്ങളിലും നാലു ഭാഷകളിലും സന്ദേശം നല്‍കിയിരുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂവെന്നും കൂട്ടം കൂടി നില്‍ക്കരുതെന്നും സന്ദേശത്തില്‍ പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്.