കുവൈത്ത് സിറ്റി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ബാധകമാക്കിയ നിയമങ്ങളും തീരുമാനങ്ങളും പാലിക്കാത്ത 14 വാണിജ്യ സ്റ്റോറുകളും പച്ചക്കറി ഔട്‌ലെറ്റുകളും വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു. ഹോട്‌ലൈന്‍ വഴി 319 പരാതികള്‍ ഇന്നലെ ലഭിച്ചതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം നിയമ ലംഘനങ്ങള്‍ ഇല്ലാതാക്കുമെന്നും അവ ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നത് ഉറപ്പ് വരുത്താന്‍ അടിയന്തിര സംഘങ്ങള്‍ പരിശോധനയുടെ ഭാഗമായി ഫാര്‍മസികള്‍, ഷോപ്പുകള്‍, പച്ചക്കറി സ്റ്റാന്റുകള്‍ തുടങ്ങി 350ഓളം കേന്ദ്രങ്ങളില്‍ തെരച്ചില്‍ നടത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.