സ്വീകരണം നല്‍കി

28
അബുദാബി മാട്ടൂല്‍ കെഎംസിസി നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ നാട്ടില്‍ നിന്നും എത്തിയ കായിക താരങ്ങള്‍ക്ക് നല്‍കിയ സ്വീകരണം

അബുദാബി: അബുദാബി മാട്ടൂല്‍ കെഎംസിസി നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ നാട്ടില്‍ നിന്നും എത്തിയ പന്ത്രണ്ടോളം കായിക താരങ്ങള്‍ക്ക് അബുദാബി മാട്ടൂല്‍ കെഎംസിസി ഗീറൈസ് പാര്‍ട്ടി ഹാളില്‍ സ്വീകരണം നല്‍കി. ടൂര്‍ണമെന്റ് പൂര്‍ണ വിജയത്തിലെത്തിക്കാന്‍ സഹകരിച്ച എല്ലാ അഭ്യുദയ കാംക്ഷികളെയും മാട്ടൂല്‍ കെഎംസിസി പ്രവര്‍ത്തകരെയും യോഗം മുക്തകണ്ഠം പ്രശംസിച്ചു. സിഎംവി ഫത്താഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്റ്റേറ്റ് സെക്രട്ടറി അഷ്‌റഫ് കെ.കെ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ സിഎംകെ മുഖ്യ പ്രഭാഷണം നടത്തി . സാഹിര്‍ എകെ, സലാം അതിര്‍ത്തി, റഹീം സിഎംകെ, ഷഫീഖ് കെപി, അഹ്മദ് തെക്കുമ്പാട്, നൗഷാദ് സൗത്ത്, മുഹസ്സിര്‍ കരിപ്പ്, ഹംദാന്‍ ഹനീഫ, നൗഷാദ് തങ്ങളെപ്പള്ളി, മുഹമ്മദ് എംവി, മഷൂദ് , ശിഹാബ്, റംഷാദ് കെവികെ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. ആരിഫ് കെ.വി സ്വാഗതവും ഇസ്മായില്‍ എ.വി നന്ദിയും പറഞ്ഞു.