കുവൈത്ത് സിറ്റി: കൊറോണ വൈറസിനെ പ്രതിരോധിക്കാനായുള്ള മരുന്നുകളും പത്ത് മിനിട്ടിനകം കൊറോണ സ്ഥിരീകരിക്കുന്ന ഉപകരണങ്ങളടങ്ങിയ പരിശോധന കിറ്റുകള്‍ കുവൈത്തിലെത്തി. ചൈനയില്‍ നിന്നും കുവൈറ്റ് എയര്‍വെയ്സ് വിമാനത്തിലാണ് ഇന്നലെ കുവൈറ്റിലെത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ ബദര്‍ പറഞ്ഞു.
പുതിയതായി ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ വൈറസ് പരിശോധന നടത്താമെന്നും അടുത്ത ദിവസം മുതല്‍ ഈ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.