ടോക്യോ: ഈ വര്‍ഷം ജപ്പാന്‍ ആതിഥ്യം വഹിക്കാനിരുന്ന ടോക്യോ ഒളിംപിക്‌സ് 2021ലേക്ക് മാറ്റിവെച്ചു. കോവിഡ് 19 വ്യാപനം കണക്കിലെടുത്ത് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയും (ഐ.ഒ.സി) ജപ്പാന്‍ ഭരണകൂടവും ചേര്‍ന്നാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. 124 വര്‍ഷത്തെ ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മഹാമാരി ഭയന്ന് മത്സരങ്ങള്‍ മാറ്റിവെക്കുന്നത്. ഒളിമ്പിക്‌സ് മാറ്റിവെക്കില്ലെന്നായിരുന്നു ഐ.ഒ.സി അധ്യക്ഷന്‍ തോമസ് ബാഷ് ഇന്നലെ കാലത്ത് പ്രതികരിച്ചത്. എന്നാല്‍ വൈകീട്ടോടെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയാണ് തോമസ് ബാഷുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒളിമ്പിക്‌സ് മാറ്റിവെക്കാന്‍ തീരുമാനിച്ച വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൃത്യമായ സമയക്രമം പിന്നീടേ തീരുമാനിക്കൂ. 2021ലാണ് ഒളിമ്പിക്‌സ് നടക്കുകയെങ്കിലും ഒളിമ്പിക്‌സ് ആന്റ് പാരാലിമ്പിക്‌സ് ഗെയിംസ് ടോക്യോ 2020 എന്ന പേരില്‍ തന്നെയായിരിക്കും ലോകത്തിലെ ഏറ്റവും വലിയ കായിക മേള അറിയപ്പെടുക.(സ്‌പോര്‍ട്‌സ് പേജ് കാണുക)