ടി.പി അബ്ബാസ് ഹാജി ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംഎംസി പ്രസിഡന്റ്

76
ടി.പി അബ്ബാസ് ഹാജി

ദുബൈ: ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസിയുടെ പുതിയ പ്രസിഡന്റായി ടി.പി അബ്ബാസ് ഹാജിയെ തെരഞ്ഞെടുത്തു. 35 വര്‍ഷമായി ജില്ലാ കെഎംസിസിക്ക് നേതൃത്വം നല്‍കുന്ന നിലവിലെ പ്രസിഡന്റ്് കെ.ടി ഹാഷിം ഹാജി പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഒഴിവിലേക്കാണ് ഐക്യ കണ്‌ഠേന അബ്ബാസ് ഹാജി തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂര്‍ ജില്ലയിലെ മുട്ടം സ്വദേശിയായ അബ്ബാസ് ഹാജി കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതിയംഗം, ചന്ദ്രിക കണ്ണൂര്‍ യൂണിറ്റ് ഗവേണിംഗ് ബോഡി അംഗം തുടങ്ങിയ പദവികള്‍ വഹിക്കുന്നു. തണല്‍, സിഎച്ച് സെന്റര്‍ തുടങ്ങിയ ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ സാരഥി കൂടിയാണ്. ‘യുവ’ ഗള്‍ഫ് കൂട്ടായ്മയുടെ രക്ഷാധികാരി പദവി ഉള്‍പ്പെടെ നിരവധി സാമൂഹിക-സാംസ്‌കാരിക വേദികളിലും സജീവമാണ്. നാലു പതിറ്റാണ്ടായി പ്രവാസ ജീവിതം നയിക്കുന്നു. ദുബൈ കെഎംസിസിയില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ കെ.ടി ഹാഷിം ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, ദുബൈ കെഎംസിസി സ്‌റ്റേറ്റ് ട്രഷറര്‍ പി.കെ ഇസ്മായില്‍, റയീസ് തലശ്ശേരി, ഒ.മൊയ്തു, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, സകരിയ്യ ദാരിമി, എന്‍.യു ഉമ്മര്‍ കുട്ടി സംസാരിച്ചു. ജന.സെക്രട്ടറി സൈനുദ്ദീന്‍ ചേലേരി സ്വാഗതവും റഹ്ദാദ് മൂഴിക്കര നന്ദിയും പറഞ്ഞു.