ഗതാഗത പിഴകള്‍ക്ക് അനുവദിച്ച പകുതിയിളവ് 22ന് അവസാനിക്കും

65

അബുദാബി: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് അബുദാബി പൊലീസ് അനുവദി ച്ച പകുതിയിളവ് ഈ മാസം 22ന് അവസാനിക്കും. ഇളവ് ലഭിക്കാന്‍ താല്‍പര്യമുള്ളവര്‍ മേല്‍തിയതിക്കകം പിഴകള്‍ അടക്കുകയും നിയമപരമായ ബാധ്യതകള്‍ തീര്‍ക്കുകയും ചെയ്യണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ 22ന് മുമ്പുള്ള ഗതാഗത നിയമലംഘന പിഴകള്‍ക്കാണ് നിലവില്‍ 50ശമതാനം കിഴിവ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മൂന്നുമാസക്കാലത്തേക്കാണ് ആനുകൂല്യം അനുവദിച്ചിരുന്നത്. ഇതിന്റെ കാലാവധിയാണ് ഈ മാസം 22ന് അവസാനിക്കുന്നത്. പിഴയുടെ പകുതി മാത്രം അടച്ചാല്‍മതിയെന്ന ആനുകൂല്യം ആയിരക്കണക്കിനു പേരാണ് ഈ കാലയളവില്‍ പ്രയോജനപ്പെടുത്തിയത്. വന്‍തുക പിഴയടക്കാനുണ്ടായിരുന്ന നിരവധിപേര്‍ക്ക് ഇത് വലിയ ആശ്വാസമായി. അതേസമയം ഗതാഗത പിഴകള്‍ 60ദിവസത്തിനകം അടക്കുന്നവര്‍ക്ക് 35ശതമാനം കിഴിവ് ലഭിക്കുന്ന ആനുകൂല്യം നിലനില്‍ക്കുന്നുണ്ട്. ഈ ആനുകൂല്യം എന്ന് അവസാനിക്കുമെന്ന കാര്യത്തില്‍ അധികൃതരുടെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പിഴ ലഭിച്ചു 60ദിവസത്തിനകം തുക അടക്കുന്നവര്‍ക്കാണ് 35ശതമാനം ഇളവ് ലഭിക്കുന്നത്.