ട്രെയിന്‍ അരിച്ചുപെറുക്കിയപ്പോള്‍ കള്ളന്‍ ട്രെയിനില്‍ തന്നെ

22

മൊബൈല്‍ ഫോണ്‍ കളവുപോയെന്ന് ഓണ്‍ലൈന്‍ പരാതി

കാഞ്ഞങ്ങാട്: ട്രെയിനില്‍ മൊബൈല്‍ ഫോണ്‍ കാണാതായതായി ഓണ്‍ലൈന്‍ വഴി പരാതി. പൊലീസെത്തി പരിശോധ നടത്തിയപ്പോള്‍ കള്ളന്‍ ട്രെയിനില്‍ തന്നെ. ഗാന്ധിനഗറില്‍ നിന്നും നാഗര്‍കോവിലേക്ക് പോവുകയായിരുന്ന ഹംസഫര്‍ 19424 എക്സ്പ്രസിലാണ് സംഭവം. ടെയിനിലെ യാത്രക്കാരനായ വിക്രം ആര്‍ ഷേണായി ആണ് തന്റെ മൊബൈയില്‍ കളവു പോയതായി ഓണ്‍ലൈനില്‍ റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്.
പരാതിയെ തുടര്‍ന്ന് മംഗലാപുരം മുതല്‍ ബി4 കോച്ചില്‍ റെയില്‍വെ പൊലീസ് പരിശോധന നടത്തി. റെയില്‍വെ ക്ലീനിങ്ങ് കോണ്‍ട്രാക്റ്റ് തൊഴിലാളികളില്‍ പതിനാറു പേരെയും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ വൈഭവ് തിവാരി രാജസ്ഥാന്‍, ദീപക് റാവല്‍, വികാസ് സോളങ്കി എന്നിവരാണ് മൊബൈല്‍ മോഷ്ടിച്ചതെന്ന് വ്യക്തമാവുകയായിരുന്നു.