ദുബൈ: കൊറോണ വൈറസിന്റെ ആശങ്കകള്‍ നിലനില്‍ക്കെ, ഉപയോക്താക്കളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പു വരുത്താന്‍ ഹൈപര്‍ മാര്‍ക്കറ്റിലെ ട്രോളികളും ഷോപ്പിംഗ് കൂടകളും അണുവിമുക്തമാക്കുന്നത് കൂടുതല്‍ കാര്യക്ഷമമാക്കി യൂനിയന്‍ കോഓപ്. നേരത്തെ തന്നെ ഷോപ്പിംഗ് ട്രോളികളും ബാസ്‌കറ്റുകളും വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകിയും അണുമുക്തമാക്കിയുമാണ് നല്‍കി വരുന്നതെന്നും കോവിഡ് 19 ഭീതി പടര്‍ന്നതോടെ അത് കൂടുതല്‍ ഊര്‍ജിതവും നിരന്തരവുമാക്കിയെന്നും യൂനിയന്‍ കോഓപ് ഹാപിനസ്-മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ഡോ. സുഹൈല്‍ അല്‍ബസ്തകി അറിയിച്ചു. ഷോപ്പിംഗ് കൂടകളുടെ പിടികള്‍ ഓരോ തവണത്തെ ഉപയോഗത്തിനു ശേഷവും അണു മുക്തമാക്കാനും പ്രത്യേകം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. എല്ലാ ശാഖകളിലും ഉപയോക്താക്കളുടെ സൗജന്യ ഉപയോഗത്തിനായി സാനിറ്റൈസേഷന്‍ പോഡുകള്‍ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. മുന്‍കരുതലെന്ന രീതിയില്‍ എല്ലാവിധ ശുചീകരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള അതിനൂതനമായ പൊതുജനാരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായ നടപടികളാണ് എല്ലാ ശാഖകളിലും സ്വീകരിച്ചു വരുന്നത്. മുഴുവന്‍ ജീവനക്കാരും അണുമുക്തി വരുത്തിയും ഉയര്‍ന്ന വ്യക്തിശുചിത്വം പാലിച്ചുമാണ് സേവനം നല്‍കി വരുന്നത്. കൊറോണ വൈറസ് വ്യാപനം തടയാനാവശ്യമായ മുന്‍കരുതലുകള്‍ പരിശീലിപ്പിക്കാനും പങ്കു വെക്കാനുമായി ജീവനക്കാര്‍ക്ക് ശില്‍പശാലകളും ഒരുക്കുന്നുണ്ടെന്ന് ഡോ. അല്‍ ബസ്തകി അറിയിച്ചു.