യുഎഇയില്‍ 14 പേര്‍ക്ക് കൂടി കൊറോണ

    ദുബൈ: യുഎഇയില്‍ 14 പേര്‍ക്ക് കൂടി കോവിഡ്-19 കണ്ടെത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 59 ആയി. നാല് ഇമാറാത്തികള്‍, മൂന്ന് ഇറ്റലിക്കാര്‍, രണ്ട് ബംഗാളികള്‍, രണ്ട് നേപ്പാളികള്‍, ഒരു റഷ്യക്കാരന്‍, ഇന്ത്യക്കാരന്‍, സിറിയക്കാരന്‍ എന്നിവര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. സൂക്ഷ്മമായ പരിശോധനയുടെയും നിരീക്ഷണത്തിന്റെയും ഫലമായാണ് രോഗികളെ കണ്ടെത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. കോറോണയെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികളാണ് യുഎഇ ആരോഗ്യമന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തെ എല്ലാ ആസ്പത്രികളിലും ഇതിനായി സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.