ദുബൈ: കോവിഡ്-19 പ്രതിരോധ ജാഗ്രതയുടെ ഭാഗമായി യുഎഇ സായുധസേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് സൈനികാഭ്യാസം നടത്തും. വെള്ളിയാഴ്ച പുലര്‍ച്ചെ ജബല്‍ അലി, ഷംഖ പ്രദേശങ്ങളില്‍ സൈനികാഭ്യാസം നടത്തുമെന്ന് യുഎഇ സായുധ സേന അറിയിച്ചു. അഭ്യാസങ്ങള്‍ പുലര്‍ച്ചെ 4 മണിക്ക് ആരംഭിച്ച് രണ്ട് ദിവസത്തേക്ക് തുടരും. ആരോഗ്യ-പ്രതിരോധ മന്ത്രാലയം, നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവയുമായി സഹകരിച്ച് യുഎഇ സായുധ സേന സംയുക്ത അഭ്യാസത്തിന് തആവൂന്‍ അല്‍ഹഖ് 12 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പരിശീലനത്തിന്റെ ഭാഗമായി ഉച്ചത്തിലുള്ള ശബ്ദവും മറ്റും കേള്‍ക്കാന്‍ സാധ്യതയുണ്ടെന്ന് സായുധ സേന കൂട്ടിച്ചേര്‍ത്തു. ‘പരിശീലനം സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും മെച്ചപ്പെടുത്തും. പ്രദേശത്തെ എല്ലാ പൗരന്മാരോടും താമസക്കാരോടും പരിശീലന സ്ഥലത്തെ സമീപിക്കാനോ സൈനികാഭ്യാസത്തിന്റെ ഫോട്ടോ എടുക്കാനോ പാടില്ലെന്നും അറിയിപ്പുണ്ട്. ഹെലികോപ്റ്ററുകള്‍, കവചിത ഉദ്യോഗസ്ഥര്‍, ആംബുലന്‍സുകള്‍, പൊലീസിന്റെ വാഹനങ്ങള്‍, സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന അഭ്യാസത്തിനിടെ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കാം. പ്രത്യേകിച്ച് അല്‍ ഷംഖ, ജബല്‍ അലി, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കാന്‍ കാഴ്ചക്കാരെയും ഫോട്ടോഗ്രാഫര്‍മാരെയും നിരോധിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപറഞ്ഞു. ഉയര്‍ന്ന തലത്തിലുള്ള ഏകോപനവും സമന്വയവും പ്രയോഗിക്കുന്നതിനും സമൂഹത്തെ സംരക്ഷിക്കുന്നതിനും സുസ്ഥിരതയും പൊതുസുരക്ഷയും നിലനിര്‍ത്തുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനും പ്രതിരോധം ഉറപ്പാക്കുന്നതിനും സര്‍ക്കാരിനെ സഹായിക്കാന്‍ എല്ലാവരേയും പ്രേരിപ്പിക്കുന്നതിനാലാണ് ഈ അഭ്യാസം സംഘടിപ്പിക്കുന്നതെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു. ക്രിയാത്മക പൗരത്വത്തിനും അവരുടെ ഉത്തരവാദിത്തത്തിനും പ്രതിജ്ഞാബദ്ധമാക്കുകയും പ്രസക്തമായ അധികാരികള്‍ നല്‍കുന്ന പ്രതിരോധ നടപടികളും നിര്‍ദ്ദേശങ്ങളും പാലിക്കുകയും ചെയ്യുന്നതിലൂടെ മാത്രമായിരിക്കും ശ്രമങ്ങള്‍ വിജയിക്കുന്നത്.