യുഎഇയില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി കൊറോണ

189

ദുബൈ: ഒരു വിദ്യാര്‍ഥിക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതായി യുഎഇ ആരോഗ്യ സാമൂഹിക സംരക്ഷണ മന്ത്രാലയം അറിയിച്ചു. 17 വയസ്സുള്ള
ഇമാറാത്തി വിദ്യാര്‍ഥിക്കാണ് രോഗബാധ കണ്ടെത്തിയിട്ടുള്ളത്. സംഭവം സ്ഥിരീകരിച്ച ഉടന്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. സ്‌കൂളിലെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ കെട്ടിടവും പരിസരവും അണുവിമുക്തമാക്കാന്‍ നിര്‍ദേശം നല്‍കി. ഈ വിദ്യാര്‍ത്ഥിയുമായി അടുത്തിടപഴകിയ ബന്ധുക്കളെയും വിദ്യാര്‍ഥികളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.