ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈനില്‍ ഗതാഗത പിഴകള്‍ക്ക് 50ശതമാനം ഇളവ് അനുവദിച്ചതായി ഉമ്മുല്‍ഖുവൈന്‍ പൊലീസ് അറിയിച്ചു.കൂടാതെ വാഹനങ്ങളുടെ നിലവിലുള്ള ബ്ലാക്ക് പോയിന്റുകള്‍ ഒഴിവാക്കുകയും വാഹനം കണ്ടുകെട്ടുന്നത് തല്ക്കാലം ഇല്ലാതാക്കുകയും ചെയ്യും.
ഈ മാസം 20മുതല്‍ മെയ് 30വരെയാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.അഭ്യന്തരമന്ത്രാല യത്തിന്റെ വെബ്സൈറ്റ് വഴിയോ പൊലീസ് ആപ് വഴിയോ പിഴകള്‍ അടക്കാവുന്നതാണ്. അബുദാബിയില്‍ നിലവിലുള്ള 50ശതമാനം ഇളവ് ജൂണ്‍ 22വരെ നീട്ടിനല്‍കിയിട്ടുണ്ട്. പിഴയും ബ്ലാക് പോയിന്റുമായി പ്രയാസമനുഭവിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ് ഇതിലൂടെ ലഭിക്കുന്നത്.