കടയിൽ സാധനം വാങ്ങാൻ പോയ യുവാക്കളെ മതപരമായി അധിക്ഷേപിച്ച് ആക്രമിച്ചു

ബുലന്ദ്ഷര്‍: ഉത്തര്‍പ്രദേശില്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ  രണ്ട് മുസ്‌ലിം യുവാക്കള്‍ക്ക് നേരെ ആക്രമണം. ഒപ്പം പശുവിനെ കൊല്ലുന്നവരാണെന്ന് ആരോപിച്ച് മതപരമായി അധിക്ഷേപിച്ച് സംസാരിച്ച അക്രമസംഘം ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും മര്‍ദ്ദനത്തിനിരയായവര്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറിലാണ് സംഭവം നടന്നത് . ബുധനാഴ്ച്ച ഇരുവരെയും ഒരു സംഘമാളുകള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഏഴോളമാളുകള്‍ ഇരുവരെയും തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.
‘ ഞങ്ങള്‍ക്ക് ദല്‍ഹി സംഘര്‍ഷവുമായി ഒരു ബന്ധവുമില്ല. നമ്മളെല്ലാവരും സഹോദരീ സഹോദരന്‍മാരന്‍മാണ്,’ അക്രമത്തിനിരയായാള്‍ പറഞ്ഞു.പോലീസ് ഈ കേസില്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ല എന്ന ആരോപണമുണ്ട്