വൈറലായി വീഡിയോ: ചുവപ്പ് സിഗ്‌നല്‍ മറികടക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ്

241

അബുദാബി: ചുവപ്പ് ട്രാഫിക് സിഗ്‌നലുകള്‍ മറികടക്കുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഇതുമായി ബന്ധപ്പെട്ട് അബുദാബി പൊലീസ് പുറത്തിറക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചുവപ്പ് സിഗ്‌നല്‍ മറികടന്നെത്തുന്ന രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിക്കുന്ന രംഗമാണ് പൊലീസ് പുറത്തു വിട്ടിട്ടുള്ളത്.
ഇത്തരം അപടങ്ങള്‍ക്ക് കാരണക്കാരാകുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. 1,000 ദിര്‍ഹം പിഴയും 12 ബ്‌ളാക്ക് പോയിന്റുകളും ഒരു മാസം വാഹനം കണ്ടുകെട്ടലും നടത്തും. വലിയ വാഹനങ്ങളാണ് ചുവപ്പ് സിഗ്‌നല്‍ മറികടന്നതെങ്കില്‍ ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ അബുദാബിയില്‍ വാഹനാ പകടങ്ങളുടെ കാര്യത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. റോഡുകളില്‍ പൊലിഞ്ഞിരുന്ന നിരവധി ജീവനും വന്‍സാമ്പത്തിക നഷ്ടവും ഇല്ലാതാക്കാന്‍ പൊലീസിന്റെ ശക്തമായ തീരുമാനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. വേഗ നിയന്ത്ര ണ റഡാറുകള്‍, നിയമ ലംഘകരെ പിടികൂടുന്ന അത്യാധുനിക സംവിധാനങ്ങള്‍, നിരന്തരമുള്ള നിരീക്ഷണങ്ങള്‍ എന്നിവയെല്ലാം ഈ രംഗത്ത് മികച്ച സംഭാവനകളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.