അബുദാബിയില്‍ ലൈസന്‍സിംഗ് സേവനങ്ങള്‍ ഇനി നിര്‍ദിഷ്ട കേന്ദ്രങ്ങളില്‍ മാത്രം

അബുദാബി: അബുദാബിയിലെ ലൈസന്‍സിംഗ് സേവനങ്ങള്‍ നിര്‍ദിഷ്ട കേന്ദ്രങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തി. മുന്‍കരുതല്‍-പ്രതിരോധ നടപടികളുടെ പശ്ചാത്തലത്തില്‍ വാഹന, ഡ്രൈവര്‍ ലൈസന്‍സിംഗ് സേവനങ്ങള്‍ സേവന കേന്ദ്രങ്ങളിലും സാങ്കേതിക പരിശോധനാ സ്‌റ്റേഷനുകളിലും നല്‍കുന്നതിന് പരിമിതപ്പെടുത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു.
ഇടപാടുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള എളുപ്പ മാര്‍ഗം നല്‍കുന്നതിനാല്‍ സ്മാര്‍ട് ആപ്‌ളികേഷനിലൂടെയും വെബ്‌സൈറ്റിലൂടെയും സേവനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇത് ഉപയോക്താക്കളെ ക്ഷണിച്ചു.
കസ്റ്റമര്‍ സര്‍വീസ് ആന്റ് ഹാപിനസ് സെന്റര്‍ അബുദാബി, സുരക്ഷാ കേന്ദ്രമായ ‘കാര്‍സ് വേള്‍ഡ്’ അബുദാബി, അല്‍ ഐന്‍ മേഖലയിലെ സേവന കേന്ദ്രവും കസ്റ്റമര്‍ ഹാപിനസ് സെന്ററും, അല്‍ദഫ്‌റയിലെ മദീനത് സായിദ് എന്നിവ ഞായര്‍ മുതല്‍ വ്യാഴം വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.
സുരക്ഷാ കേന്ദ്രം അബുദാബിയിലും, വാഹനങ്ങള്‍ക്കായുള്ള ലൈറ്റ് സാങ്കേതിക പരിശോധനാ സേവനം അല്‍ ഐനിലെ ഫലാജ് ഹസ്സ, അല്‍ ദഫ്‌റയിലെ സായിദ് സിറ്റി എന്നിവിടങ്ങളിലും ലഭ്യമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹെവി ടെക്‌നികല്‍ ടെസ്റ്റ് ‘സേഫ്റ്റി’ സെന്റര്‍ മുസഫ അബുദാബിയിലും അല്‍ ഐന്‍, സായിദ് എന്നിവിടങ്ങളിലും ലഭ്യമാകും. വിശദ വിവരങ്ങള്‍ ടോള്‍ ഫ്രീ(800 3333) യില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും.