റാസല്‍ഖൈമ: നന്മ റാസല്‍ഖൈമയുടെ വിഷു പ്രോഗ്രാം ‘വിഷുക്കണി-2020’ ഏപ്രില്‍ 17ന് വെള്ളിയാഴ്ച റാക് കള്‍ചറല്‍ സെന്ററില്‍ നടത്തും. പ്രമുഖ പിന്നണി ഗായകന് അഖ്ബര്‍ ഖാന്, കീര്‍ത്തന തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഗാനമേള, നന്മ അംഗങ്ങളുടെ കലാമേള, വിഷുക്കണി തുടങ്ങിയവയാണ് പ്രധാന ഇനം.
നന്മ പ്രസിഡന്റ് കിഷോര്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ബ്രോഷര്‍ പ്രകാശനം എസ്.എ സലീം നിര്‍വഹിച്ചു. സെക്രട്ടറി ഹരിപ്രകാശ് സ്വാഗതം പറഞ്ഞു. അജയകുമാര്‍, അനില്‍, ബേബിച്ചായന്, പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. ശക്തിധരന് നന്ദി പറഞ്ഞു.