അബുദാബി: രാജ്യത്തെ പ്രത്യേക സാഹചര്യത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അബുദാബി സാമ്പത്തിക കാര്യ വിഭാഗം ശക്തമായ മുന്നറിയിപ്പ് നല്കി. ചെറുതും വലുതുമായ വ്യാപാരികള്‍ എല്ലാവസ്തുക്കളുടെയും വില പ്രദര്‍ശിപ്പിക്കുകയും നിര്‍ദിഷ്ട വിലയില്‍ കൂടുതല്‍ വില ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. കൂടുതല്‍ വില ഈടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്മാന് മുഹമ്മദ് അലി അല്ഷറാഫ മുന്നറിയിപ്പ് നല്കി.