റാസല്‍ഖൈമ: സേവനം സെന്റര്‍ റാസല്‍ഖൈമ കമ്മിറ്റി ആഭിമുഖ്യത്തില്‍ നടത്തുന്ന വിഷു ആഘോഷം (വിഷുപ്പുലരി 2020) ഏപ്രില്‍ 10ന് നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഏപ്രില്‍ 10ന് ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ രാവിലെ വിഷുക്കണിയോടെ ചടങ്ങുകള്‍ ആരംഭിക്കും. വിഷു സദ്യ, ബാലവേദിയും വനിതാ വിഭാഗവും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, റാക് സേവനം സെന്ററിന്റെ ശിങ്കാരിമേളം, തുടര്‍ന്ന് പ്രമുഖ പിന്നണി ഗായകര്‍ നയിക്കുന്ന ഗാനമേള തുടങ്ങിയവ നടക്കും.
പരിപാടിയുടെ പ്രചാരണാര്‍ത്ഥം തയ്യാറാക്കിയ ബ്രോഷറിന്റെ പ്രകാശനം ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് എസ്.എ സലീം നിര്‍വഹിച്ചു.
പ്രസിഡന്റ് ഹരിദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനയന്‍ പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സുഗുണന്‍ മുല്ലശ്ശേരി, ജോ.സെക്രട്ടറി സുരേഷ്, പ്രോഗ്രാം ജന.കണ്‍വീനര്‍ ഷാജി, വനിതാ കമ്മിറ്റി ഭാരവാഹികള്‍, നാസര്‍ അല്‍ മഹ (കേരള സമാജം പ്രസിഡന്റ്), നസീര്‍ ചെന്ത്രാപ്പിന്നി (യുവ കലാ സാഹിതി), ജോണ്‍ മാത്യു (വേള്‍ഡ് മലയാളി കൗണ്‍സില്‍) സംസാരിച്ചു. സുരേഷ് സ്വാഗതവും ട്രഷറര്‍ രാജേഷ് നന്ദിയും പറഞ്ഞു.