യുഎഇയില്‍ 127,000 പേരില്‍ പരിശോധന നടത്തി
അബുദാബി: ലോക രാജ്യങ്ങളില്‍ കോവിഡ്-19 ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായിക്കൊണ്ടിരിക്കുന്നു.ഇതു വരെയുള്ള കണക്കനുസരിച്ച് വിവിധ രാജ്യങ്ങളിലായി 187,000 പേരെ കൊറോണ വൈറസ് ബാധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറെ ജാഗ്രത പുലര്‍ത്തുന്ന യുഎഇയില്‍ ഇതു വരെ 127,000 പേരെ പരിശോധനക്ക് വിധേയരാക്കി. യുഎഇയിലെ ദശലക്ഷം പേരില്‍ ശരാശരി 13,020പേര് പരിശോധനക്ക് വിധേയമായതായാണ് കണക്കാക്കുന്നത്. കൊറോണ വൈറസ് പടരാതിരിക്കാനായി അടിയന്തിര നടപടികളാണ് യുഎഇ നടത്തി വരുന്നത്.