
മരണം 17,100; സ്പെയിനും ഗുരുതരാവസ്ഥയില്‍; ഇറ്റലിയില്‍ മരണ സംഖ്യ 6000 കവിഞ്ഞു; രോഗ ബാധിതരുടെ എണ്ണം മൂന്നരലക്ഷം പിന്നിട്ടു; യു.എസ് കോവിഡ് വൈറസിന്റെ പുതിയ കേന്ദ്രമാവുമെന്ന് ഡബ്ല്യു.എച്ച്.ഒ;
പെന്റഗണില്‍ 174 സൈനികര്‍ക്ക് വൈറസ് ബാധ; മ്യാന്മറിലും കൊവിഡ്-19 സ്ഥിരീകരിച്ചു
റോം/മാഡ്രിഡ്: കോവിഡ് 19 ബാധിച്ച് ലോകത്ത് മരണപ്പെട്ടവരുടെ എണ്ണം 17,100 ആയി. ഇറ്റലിയില്‍ സ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 601 പേര് മരിച്ചു. ഇറ്റലിക്ക് സമാനമായ സാഹചര്യത്തിലേക്കാണ് സ്പെയിനും എത്തുന്നത്. സ്പെയിനില്‍ 24 മണിക്കൂറിനിടെ 539 പേര് മരിച്ചു. സ്പെയിനില്‍ ആകെ മരണം 2311 ആയി. ഇറാനും അമേരിക്കയും ജര്‍മനിയുമാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റു രാജ്യങ്ങള്‍. ലോകമെമ്പാടുമായി കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,92,000 ആയി ഉയര്‍ന്നു. ഇതില്‍ 1,03,000 പേര് സുഖം പ്രാപിച്ചു വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ചൈനയില്‍ പുതുതായി മരണം ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയ കേസുകളും ചൈനയിലില്ല. ഇന്നു മുതല്‍ ചൈനയില്‍ ചില നിയന്ത്രണങ്ങള്‍ എടുത്തുകളയുമെന്ന് പ്രഖ്യാപിച്ചു.
കോവിഡ് 19 ഭീതിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ് ലോകരാജ്യങ്ങള്‍. വീടിനു പുറത്തിറങ്ങുന്നതു വിലക്കുന്ന കടുത്ത നടപടിയുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തു വന്നു. ബ്രിട്ടണ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മഹാമാരി കൂടുതല്‍ വ്യാപിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു. വത്തിക്കാനില്‍ ജീവനക്കാരെ മുഴുവന്‍ വീടുകളിലേക്ക് മാറ്റി അടച്ചു പൂട്ടാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വിശ്വാസികളോട് വീട്ടില്‍ നിന്നും പ്രാര്‍ത്ഥന നടത്താന്‍ നിര്‍ദ്ദേശം നല്കി.
ആളുകള്‍ പുറത്തിറങ്ങാതെ നോക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ സ്വീകരിക്കുകയാണ് എല്ലാ രാജ്യങ്ങളും. ബ്രിട്ടണില്‍ മൂന്നാഴ്ച അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു. ആളുകള്‍ തടിച്ച് കൂടുന്നത് ഒഴിവാക്കാന്‍ പൊലീസിന് പ്രത്യേക അധികാരം നല്കി. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. ബ്രിട്ടനില്‍ സുപ്രീംകോടതി പ്രവര്‍ത്തിക്കുന്നത് വീഡിയോ കോണ്ഫറന്സിലൂടെയാക്കി. യാത്രയിലുള്ള പൌരന്മാര് എത്രയും വേഗം തിരികെ വീട്ടില്‍ പോകണമെന്ന് ബ്രിട്ടണ് നിര്‍ദേശിച്ചു. യുഎസ് സൈന്യം ന്യൂയോര്‍ക്കില്‍ ഫീല്‍ഡ് ആശുപത്രികള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു.
ഫ്രാന്‍സില്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ്. പൊതുസ്ഥലങ്ങളിലെ കച്ചവടങ്ങള്‍ ഉള്‍പ്പെടെ നിയന്ത്രിക്കും. സൈപ്രസും ഏപ്രില്‍ 13 വരെ അടച്ചു. കോവിഡുമായുള്ള യുദ്ധമാണ് നടക്കുന്നതെന്ന് സൈപ്രസ് പ്രസിഡണ്ട് പറഞ്ഞു.
അമേരിക്കയുടെ സൈനീക ആസ്ഥാനമായ പെന്റഗണിലും കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.174 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ യു.എസ് കോവിഡ് വൈറസിന്റെ പുതിയ കേന്ദ്രമാവുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പും നല്കി.
ഡച്ച് സര്‍ക്കാര്‍ പൊതു സംഗമങ്ങള്‍ ജൂണ്‍ ഒന്ന് വരെ വിലക്കി. സൌത്ത് ആഫ്രിക്ക 21 ദിവസത്തേക്ക് അടച്ചിട്ടു. സുഡാനില്‍ പത്ത് മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ചെക്ക് റിപ്പബ്ലിക് വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി. ജോര്‍ദാനിലും കര്‍ഫ്യൂ ദീര്‍ഘിപ്പിച്ചു. പാകിസ്താനില്‍ സൈന്യത്തിന്റെ സഹായത്തോടെ നിയന്ത്രണം കര്‍ശനമാക്കും. ഈജിപ്തില്‍ രണ്ടാഴ്ചത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാവിലെ ഏഴ് മുതല്‍ വൈകട്ട് ആറ് മണി വരെയാണ് കര്‍ഫ്യൂ. പോളണ്ടിലും പൗര്‍മാര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അഫ്ഗാനിസ്താനില്‍ നാല് നാറ്റോ സേന അംഗങ്ങള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഓസ്ട്രേലിയയിലും നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. ഷോപ്പിംഗ് സെന്ററുകളിലും ഫുഡ് കോര്‍ട്ടുകളിലും ഭക്ഷണം കഴിക്കുന്നത് വിലക്കി. വിവാഹങ്ങളിലും ശവസംസ്കാര ചടങ്ങുകളിലും ആളുകള്‍ പങ്കെടുക്കുന്നതിന് നിയന്ത്രണം. മധ്യേഷ്യന്‍ രാജ്യമായ കസാക്കിസ്താനില്‍ നിന്നും ഭക്ഷ്യ വസ്തുക്കുള്‍ കയറ്റി അയക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നൈജീരിയയില്‍ പ്രസിഡണ്ടിന്റെ പ്രധാന സഹായിക്ക് കോവിഡ് 19 പോസിറ്റീവ്. ഫിലിപ്പീന്‍സിലും കൂടുതല്‍ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചു. കൊവിഡ്-19 മ്യന്മാറിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനിടെ ഫെബ്രുവരിയില്‍ പിടിച്ചിട്ട ഡയമണ്ട്പ്രിന്സില് ഉണ്ടായിരുന്ന യാത്രക്കാരില്‍ പകുതിയോളം പേര്‍ക്കും കോവിഡില്ലെന്ന് സ്ഥിരീകരിച്ചു. മലേഷ്യയില്‍ 106 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ആഗോളതലത്തില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു.
അമേരിക്കയില്‍ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് പതിനായിരം പേര്‍ക്ക്
ന്യൂയോര്‍ക്ക്: കോവിഡ് വ്യാപനത്തിന്റെ തോത് ദിവസം തോറും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ലോകം അതീവജാഗ്രത പുലര്‍ത്തുമ്പോഴും പിടിതരാതെ കൊറോണ വൈറസ് പടരുകയാണ്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് പതിനായിരം പേര്‍ക്കാണ്. കഴിഞ്ഞ ഒരു ദിവസത്തെ കണക്കാണിത്. ഇതോടെ അമേരിക്കയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 43,700 ആയി. മരണസംഖ്യ 600 കടന്നു. ഇന്നലെ മാത്രം 130 പേരാണ് കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചത്. അമേരിക്കയില്‍ ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ താമസിക്കുന്ന നഗരമാണ് ന്യൂയോര്‍ക്ക്. ഇവിടെ 157 ഓളം ആളുകള്‍ ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. 43 കോവിഡ് മരണങ്ങളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്കിലെ കോവിഡ് ബാധിതരുടെ എണ്ണം വരുംദിവസങ്ങളില്‍ ഉയരുമെന്ന് ആരോഗ്യ രംഗത്തുള്ളവര്‍ മുന്നറിയിപ്പ് നല്കി.