ദുബൈ :കൊറോണ കാലത്തെ സമ്പര്‍ക്ക നിരോധം മൂലമുള്ള വിഷാദം മറികടക്കാന്‍ സര്‍ഗാത്മകമായി പ്രവര്‍ത്തിക്കാമെന്ന് യുഎഇയിലെ പ്രമുഖ ഹ്രസ്വ ചിത്ര സംവിധായികയും സോഷ്യല്‍ ഇന്‍ഫ്ളുവന്‍സറുമായ സെനോഫര്‍ ഫാത്തിമ. ഇവര്‍ ഇത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തു. ഹാന്‍ഡ് വാഷ് ചാലഞ്ചില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. സമ്പര്‍ക്ക നിരോധം ആളുകളില്‍, വിശേഷിച്ചും സ്ത്രീകളില്‍ വലിയ വിഷാദം സൃഷ്ടിക്കാനിടയുണ്ട്. അത് സമൂഹം ഉള്‍ക്കൊള്ളണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.