ദുബൈ: അബുദാബിയിലും മറ്റു എമിറേറ്റുകളിലും മാളുകള്‍ തുറക്കാന്‍ സാധ്യത. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ മാളുകളും ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. റമദാന് ആഗതമായ സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ഗുണകരമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആലോചന. അഥവാ തുറക്കുകയാണെങ്കില്‍ കൃത്യമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കും മാളുകളുടെ പ്രവര്‍ത്തനം. മാളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് എക്കണോമിക് ഡിപ്പാര്‍ട്ട്മെന്റ് മേധാവികള്‍ വ്യാപാരികളുമായി ചര്‍ച്ച നടത്തിവരികയാണ്.