കുവൈറ്റ് സിറ്റി : കുവൈറ്റില്‍ അന്താരാഷ്ട്ര യാത്രാ വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് അനിശ്ചിത കാലത്തേക്ക് വീണ്ടും നീട്ടി. മാര്‍ച്ച് 11 മുതല്‍ ആരംഭിച്ച വിമാന യാത്രാ വിലക്കാണ് വീണ്ടും അനിശ്ചിത കാലത്തേയ്ക്ക് നീട്ടാന്‍ തീരുമാനം ആയത്. സിവില്‍ ഏവിയേഷന്‍ ഡെപ്യൂട്ടി ജനറലാണ് ഇക്കാര്യം അറിയിച്ചത്
ഏപ്രില്‍ മാസം ആരംഭിച്ചതോടെ ഏതാനും അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ പുതിയ ബുക്കിംഗ് ആരംഭിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പിന്നാലെയാണ് സിവില്‍ ഏവിയേഷന്‍ വിഭാഗം നിലപാട് വ്യക്തമാക്കിയത്. ദുബായ് ഈ മാസം 6 മുതല്‍ യുഎഇയില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കും എന്ന് റിപ്പോര്‍ട്ടുണ്ട്.
എന്നാൽ ഇനിയൊരു അറിയിപ്പുണ്ടാകും വരെ കുവൈറ്റിലേയ്ക്ക് വിമാനങ്ങള്‍ വരുന്നതിനും പോകുന്നതിനുമുള്ള വിലക്ക് തുടരുമെന്നു തന്നെയാണ് സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചത്