കുവൈത്ത് സിറ്റി : കുവൈത്ത് മംഗഫിൽ മലയാളി യുവതിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തൃശൂർ സ്വദേശിനിയായ 42 കാരിക്കാണു ഇന്ന് അദാൻ ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത് .ഇതോടെ കുവൈത്തിൽ കൊറോണ ബാധിതരായ മലയാളികളുടെ എണ്ണം രണ്ടായി
യുവതിയെ ഇന്ന് ഉച്ചയോടെ ജാബിർ ആശുപത്രിയിലെ കൊറോണ വൈറസ് ചികിൽസാ വിഭാഗത്തിലേക്ക് മാറ്റി.ദിവസങ്ങൾക്ക് മുമ്പ് കൊറോണ വൈറസ് ബാധയെ തുടർന്ന് മഹബൂലയിൽ നിരീക്ഷണം ഏർപ്പെടുത്തിയ കെട്ടിടത്തിൽ താമസിച്ച തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലാണു യുവതി ജോലി ചെയ്യുന്നത്.മംഗഫ് ബ്ലോക്ക് 4ൽ സ്ട്രീറ്റ് 22 ൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണു ഇവർ ഭർത്താവിനൊപ്പം താമസിക്കുന്നത്.. കഴിഞ്ഞ ദിവസം അബ്ബാസിയയിൽ താമസിക്കുന്ന ഒരു മലയാളി നഴ്സിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.