കോഴിക്കോട്-മലപ്പുറം അതിര്‍ത്തി കര്‍ണ്ണാടക മോഡലില്‍ കല്ലിട്ട് അടച്ചു

52
കോഴിക്കോട്-മലപ്പുറം അതിര്‍ത്തിയില്‍ ടിപ്പര്‍ ലോറി ഉപയോഗിച്ച് കല്ലിട്ട് അടക്കുന്ന മുക്കം പൊലീസ്

സ്‌ക്രീനിങിന് ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കും

കോഴിക്കോട്/മുക്കം: കേരള അതിര്‍ത്തി മണ്ണും കല്ലിട്ടുമിട്ട് അടച്ച കര്‍ണ്ണാടക മോഡലില്‍ കോഴിക്കോട് -മലപ്പുറം അതിര്‍ത്തികളും പൊലീസ് അടച്ചു. പ്രധാന വഴിയായ എരഞ്ഞിമാവ് അതിര്‍ത്തിയും കുഴിനക്കിപ്പാറ പാലവും മാത്രം തുറന്നിട്ട് വാലില്ലാപ്പുഴ പുതിയനിടം റോഡ്, തേക്കിന്‍ചുവട് തോട്ടുമുക്കം റോഡ്, പഴംപറമ്പ് പന്നിക്കോട് റോഡ്, തോട്ടുമുക്കം എടക്കാട്‌റോഡ്, പനം പിലാവ് തോട്ടുമുക്കം റോഡ് എന്നിവടങ്ങളിലുള്ള അതിര്‍ത്തികളാണ് അടച്ചത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് ജില്ലകളില്‍നിന്നും കോഴിക്കോട് ജില്ലാ അതിര്‍ത്തികളില്‍ എത്തുന്ന യാത്രക്കാരെ കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി സ്‌ക്രീനിംഗ് നടത്തുന്നതിന് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലെ സ്‌ക്വാഡുകളോടെപ്പം ഒരു ആരോഗ്യപ്രവര്‍ത്തകനെ കൂടി നിയോഗിക്കാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു.
ജില്ലാമെഡിക്കല്‍ ഓഫീസറാണ് സ്‌ക്രീനിംഗിനുള്ള സംവിധാനത്തോടെ ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത്. സ്‌ക്രീനിംഗില്‍ കോവിഡ് ലക്ഷണങ്ങള്‍ കാണുന്നവരെ നേരിട്ട് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റേണ്ടതും അല്ലാത്തവര്‍ക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്‍കേണ്ടതുമാണ്. കോഴിക്കോട് ജില്ലയിലെ ഈ അതിര്‍ത്തിപ്രദശങ്ങളിലെല്ലാം സ്‌ക്രീനിംഗ് ഉണ്ടാവും.
കോഴിക്കോട് താലൂക്ക്: രാമനാട്ടുകര ജംഗ്ഷന്‍ (നിസരി ജംഗ്ഷന്‍), രാമനാട്ടുകര ഫ്‌ളൈ ഓവറിനുതാഴെ (മലപ്പുറം പാലക്കാട്), കോട്ടക്കടവ്, കടലുണ്ടിക്കടവ, ഊര്‍ക്കടവ്, മുക്കം ഇരഞ്ഞിമാവ്, പഴംപറമ്പ് പന്നിക്കോട് ജംഗ്ഷന്‍എയര്‍പോര്‍ട്ട് റോഡ്, മുക്കത്തുംകടവ്, പുല്ലിക്കടവ്, തോട്ടുമുക്കം. താമരശ്ശേരി താലൂക്ക്: ലക്കിടി, വടകര താലൂക്ക്: അഴിയൂര്‍ ചെക്ക്‌പോസ്റ്റ്, മോന്തല്‍പാലം, പാറക്കടവ് ചെറ്റകണ്ടി പാലം, പാറക്കടവ് മുണ്ടുതോട് പാലം, പാറക്കടവ് കോയലാട്ട് താഴെപാലം, പെരിങ്ങത്തൂര്‍ പാലം.
കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ അതിര്‍ത്തി അടച്ചതെന്നും അനധികൃതമായി ജില്ലയിലേക്ക് പ്രവേശിക്കുന്നവരെ തടയുക എന്ന ഉദ്ദേശത്തിലാണ് എല്ലാ പോക്കറ്റ് വഴികളും അടച്ചത് എന്നും മുക്കം ജനമൈത്രി എസ്.ഐ അസൈന്‍ പറഞ്ഞു.