കോവിഡ് ബാധിതര്‍ക്കായി യൂത്ത്‌ലീഗ് രക്തദാന കാമ്പയിന്‍

സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ക്കായി മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന രക്തദാന കാമ്പയിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കിലേക്ക് രക്തം നല്‍കുന്നു

മലപ്പുറം: സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ക്ക് മതിയായ രക്തം ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍, മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തദാന കാമ്പയിന്‍ നടത്തുന്നു. അതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പെരിന്തല്‍മണ്ണ ഗവ.ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കിലേക്ക് രക്തം നല്‍കി. ഡോ. വി.യു സീതി, ഡോ. ഷാജി അബ്ദുല്‍ ഗഫൂര്‍, രാമചന്ദ്രന്‍ , കുറ്റീരി മാനുപ്പ പങ്കെടുത്തു.