ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിലും സഞ്ചാരവിലക്കിലും കുടുങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കപ്പലുകളില്‍ കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് ഇന്ത്യക്കാര്‍.
ഇന്ത്യക്കാരായ 40,000 ജീവനക്കാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കപ്പലുകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കുകളെന്ന് ഷിപ്പ് ഓണേര്‍സ്, ഷിപ്പ് മാനേജേര്‍സ് ആന്റ് ഏജന്റ് അസോസിയേഷന് (മാസ)വ്യക്തമാക്കുന്നു. രാജ്യത്തേക്ക് മടങ്ങാന്‍ നടപടി കാത്തിരിക്കുകയാണ് ക്രൂയിസ് കപ്പലുകള്‍, കാര്‍ഗോ കപ്പലുകള്‍ തുടങ്ങിയവയിലെ ജീവനക്കാരായ ഇവര്‍.
തിരിച്ചുവന്നാല്‍ ക്വാറന്റൈന് ആവാന്‍ ഒരുക്കമാണ്. എങ്ങനെയെങ്കിലും തിരിച്ച് രാജ്യത്തേക്കെത്തിക്കണമെന്ന് എംഎസ്.സി ഡിവിന ക്രൂയിസ് കപ്പലിലെ ജീവനക്കാരനായ ആനന്ദ് കുമാര്‍ പറയുന്നു. അമേരിക്കയില്‍ മയാമിക്ക് സമീപം നങ്കൂരമിട്ടിരിക്കുകയാണ് ഈ കപ്പല്‍. വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിയേയും അറ്റ്ലാന്റയിലെ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നും യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് കുമാര്‍ പറയുന്നു. അതേസമയം, കുടുങ്ങിക്കിടക്കുന്ന കപ്പല്‍ ജീവനക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം. ഇന്ത്യയിലേക്ക് മടങ്ങി വരവും പ്രതീക്ഷിച്ച് കഴിയുന്നതിനിടെ രണ്ട് ഇന്ത്യക്കാര്‍ കപ്പലില്‍ വെച്ച് മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ മാസം എട്ടിന് അറ്റ്ലാന്റികിലൂടെ സഞ്ചരിക്കുന്ന മരല്ല എക്സ്പ്ലോറര്‍ എന്ന ക്രൂയിസ് കപ്പലില്‍ ജീവനക്കാരാനായ ഗ്ലെന്‍ പെരേരയെ (30) മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അഞ്ചാം തീയതി 48കാരനായ ആന്‍ഡ്രൂ ഫെര്‍ണാണ്ടസ് കോസ്റ്റ ഫാവോലോസ എന്ന കപ്പലില്‍ വെച്ച് കോവിഡ് ബാധിച്ച് മയമായില് വെച്ചും മരിച്ചിരുന്നു. കോവിഡ് ഭീതിയിലാണ് കപ്പിലിലുള്ളവരില് ഏറെയും മാര്‍ച്ച് മധ്യത്തോടെ ഇറ്റാലിയന്‍ തീരത്ത് കുടുങ്ങിക്കിടക്കുന്ന എം.എസ്.സി ഗ്രാന്റിയോസ എന്ന കപ്പിലില്‍ 200 ഇന്ത്യക്കാര്‍ അടക്കം 350 പേരാണ് ഉ്ള്ളത്. കപ്പലില്‍ 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും ഇതില്‍ നാലു പേര് ഇന്ത്യക്കാരാണെന്നും കപ്പലിലെ ജീവനക്കാരനായ ഗോവ സ്വദേശി രാഹുല്‍ ഷാന്‍ബാഗ് പറഞ്ഞു.