കോവിഡ് : യൂസഫലിയുടെ സംഭാവനയെ പ്രശംസിച്ച് പ്രധാനമന്ത്രി

യൂസഫലിയുടെ കൊറോണ പ്രതിരോധത്തിനായുള്ള സംഭവനയ്ക്ക് നന്ദി അറിയിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു.” താങ്കളുടെ സംഭാവന കോവിഡ് 19 ന് എതിരെയുള്ള അസാധാരണ പോരാട്ടത്തിന് ശക്തി പകരുന്നു”- മോഡി ട്വീറ്റ് ചെയ്തു.

കോവിഡ് പ്രതിരോധത്തിനായി 25 കോടി രൂപയാണ് യൂസഫലി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയത്.