കോവിഡ് 19 കൂടുതല്‍ രോഗികള്‍ മഹാരാഷ്ട്രയില്‍

ലോക്ക് ഡൗണിനെ തുടര്‍ന്ന് അടഞ്ഞു കിടക്കുന്ന കടകള്‍ക്കു മുന്നില്‍ കഴിയുന്ന ഭവനരഹിതര്‍ ഭോപാലില്‍ നിന്നുള്ള കാഴ്ച

മുംബൈ: മുംബൈയില്‍ 16 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പൂനെയിലാണ് രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് ഇതോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 320 ആയി.
മുംബൈയില്‍ മാത്രം 169 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 12 പേരാണ് ഇതുവരെ മഹാരാഷ്ട്രയില്‍ കോവിഡ് മൂലം മരണപ്പെട്ടത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതില്‍ ഒരാള്‍ പൊലീസുകാരനാണ്. മുംബൈ സി.എസ്.ടി റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. മുബൈയില്‍ 169 പേര്‍ക്കും പൂനെയില്‍ 50 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതിനു പുറമെ താനെ (36), സംഗ്ലി (25), നാഗ്പൂര്‍ (16), അഹമ്മദ് നഗര്‍ (08), യവത്മാല്‍ നാല്, ബുല്‍ദാന മൂന്ന്, സതാറ, കോല്‍ഹാപൂര്‍ എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്കും ഔറംഗാബാദ്, സിന്ധുദുര്‍ഗ്, രത്നഗിരി, ഗോണ്ടിയ, ജാല്‍ഗാവോന്‍, നാസിക്, എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് കോവിഡ് പിടിപെട്ടിട്ടുള്ളത്. ചൊവ്വാഴ്ച 72 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ 59 എണ്ണവും മുംബൈയില്‍ ആയിരുന്നു. സാമൂഹിക അകലം പാലിക്കാനും വീടുകളില്‍ തന്നെ തുടരാനും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ജനങ്ങളോട് ആവശ്യപ്പെട്ടു.
കോവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക ഘട്ടത്തിലാണ് സംസ്ഥാനമെന്നും അതീവ ജാഗ്രത ഈഘട്ടത്തില്‍ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മധ്യപ്രദേശില്‍ ഇന്നലെ മാത്രം 21 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ 86 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇന്‍ഡോറിലാണ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ഒന്‍പതുപേരും ഒരു കുടുംബത്തില്‍പ്പെട്ടവരാണ്. ഇതില്‍ മൂന്നും അഞ്ചും എട്ടും വയസുള്ള മൂന്ന് കൂട്ടികളും ഉള്‍പ്പെടും.
പശ്ചിമംബംഗാളില്‍ ഇന്നലെ 10 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 32 കേസുകളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നാല് മരണമാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.