നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചത് ഹൃദയാഘാതം കാരണം

കോവിഡ് രോഗബാധയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.മലപ്പുറം മഞ്ചേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

ജനിച്ച നാൾ മുതൽ കുഞ്ഞിന് ഹൃദസംബന്ധമായ രോഗങ്ങളുണ്ടായിരുന്നതിനെത്തുടർന്ന്  മെഡിക്കൽ കോളേജിൽ തന്നെ ചികിത്സയിലായിരുന്നു. എന്നാൽ എവിടെ നിന്നാണ് കുഞ്ഞിന് വൈറസ് ബാധയുണ്ടായത് എന്ന് ആരോഗ്യവകുപ്പിന്  ഇനിയും കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ ബന്ധുവിന് കോവിഡ് സ്ഥിരീകരിക്കുകയും, പിന്നീട് ഭേദമാകുകയും ചെയ്തിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ സാമ്പിളുകൾ  പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.