പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാന്‍ സ്ഥാപനങ്ങള്‍ വിട്ടുനല്‍കും: തങ്ങള്‍

മലപ്പുറം: പ്രതിസന്ധികള്‍ക്കിടയില്‍ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാനുള്ള സംവിധാനമൊരുക്കാന്‍ മുസ്്‌ലിംലീഗ് തയാറാണെന്ന്പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നതാണ്. ഈ സാഹചര്യത്തില്‍ നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യുന്നതിനായി മദ്രസകള്‍, യതീംഖാനകള്‍, അറബിക് കോളജുകള്‍, സ്‌കൂളുകള്‍, കോളജുകള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവ വിട്ടുകിട്ടാനായി മുസ്‌ലിംലീഗ് പരിശ്രമിക്കുമെന്ന് തങ്ങള്‍ പറഞ്ഞു.